Breaking News

കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പരിശീലനം ജില്ലാതല ഉദ്ഘാടനം നാളെ പരപ്പയിൽ

കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയൻ മാർക്കും നാലു താലൂക്കുകളിലെ 8 കേന്ദ്രങ്ങളിലായി ഏകദിന പരിശീലനം നൽകുന്നു. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ഗവൺമെൻറ് ഹൈസ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ പി പ്രഭാകരൻ നിർവഹിക്കും . ജില്ലാ ലൈബ്രറി ഓഫീസർ പി ബിജു, പി ഡി വിനോദ് എന്നിവർ ക്ലാസുകൾ എടുക്കും.

No comments