Breaking News

ഛത്തീസ്ഗഡ്:നീലേശ്വരത്ത് ഡിവൈഎഫ്‌ഐയുടെ യുവജന പ്രതിഷേധം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുവജനപ്രതിഷേധമൊരുക്കി.
പ്രകടനവും പ്രതിഷേധയോഗവും നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.വി.ദീപേഷ് അധ്യക്ഷത വഹിച്ചു. അമൃത സുരേഷ്, പി.അഖിലേഷ്, പി.സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കെ.സനുമോഹൻ സ്വാഗതം പറഞ്ഞു.

No comments