നീലേശ്വരം പേരോൽ ഗവ. എൽപി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി.
നീലേശ്വരം പേരോൽ ഗവ. എൽപി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി. നീലേശ്വരം ലയൺസ് ക്ലബിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എംജെഎഫ് അഡ്വൈസർ പി.ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് സി.സുകുമാരൻ അധ്യക്ഷനായി. പി.സി. സുരേന്ദ്രൻ നായർ വായന സന്ദേശം നൽകി. സെക്രട്ടറി എ.വി. കുമാരൻ, പി. വേണുഗോപാലൻ, പി.വി. വിജയലക്ഷ്മി, പി.വി. ബേബി ചന്ദ്രിക, എം. കുമാരൻ, ഇ. കുഞ്ഞിരാമൻ നായർ, വിനോദ് കുമാർ കോറോത്ത്, പി.കരുണാകരൻ, കെ.ടി. ഭാനുമതി, പ്രഥമ അധ്യാപകൻ എ.പി. മുരളീധരൻ, മാതൃഭൂമി ഏജൻ്റ് ഉമേശൻ, ലേഖിക ശ്വേത മേലത്ത് എന്നിവർ സംബന്ധിച്ചു.
No comments