ഛത്തീസ്ഗഡ്: കേരള മഹിളാസംഘം നീലേശ്വരത്ത് പ്രകടനം നടത്തി; പ്രതിഷേധജ്വാലയുമൊരുക്കി
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം നീലേശ്വരത്ത് പ്രകടനം നടത്തി.
കന്യാസ്ത്രീകളെ കളളക്കേസിൽ കുടുക്കിയ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധജ്വാലയുമൊരുക്കി. ജില്ലാ സെക്രട്ടറി പി.ഭാർഗവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. പുഷ്പകുമാരി അധ്യക്ഷയായി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.കെ. പ്രമീള, കെ.വി.പ്രസന്ന, സി.രമണി എന്നിവർ നേതൃത്വം നൽകി. പി.വി. മിനി സ്വാഗതം പറഞ്ഞു.
No comments