വിലക്കയറ്റം: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രത്യക്ഷസമരം തുടങ്ങി
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽഭക്ഷണ വില വർധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറസന്റ് അസോസിയേഷൻ നടത്തുന്ന പ്രത്യക്ഷസമരപരിപാടികൾക്ക് തുടക്കം.
അസോസിയേഷൻ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ ആഹ്വാനപ്രകാരം കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പ്രഭാഷണം നടത്തി. മുഹമ്മദ് ഗസാലി, രാജൻ കളക്കര, സത്യൻ ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, നാരായണൻ ഊട്ടുപുര എന്നിവർ സംസാരിച്ചു. മമ്മു മുബാറക് സ്വാഗതവും കുമ്പള യൂനിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു. നാളെ രാവിലെ 10 ന് കാഞ്ഞങ്ങാട് നഗരസഭയിലേക്കും പ്രതിഷേധ മാർച്ച് നടത്തും. 14 നാണ് കലക്ടറേറ്റ് മാർച്ച്.
No comments