Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ മണികണ്ഠന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വർഷത്തേക്ക് അയോഗ്യത

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം നേതാവുമായ കെ മണികണ്ഠനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആറ് വർഷത്തേക്ക് അയോഗ്യനാക്കി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മുന്നിൽക്കണ്ട് മണികണ്ഠൻ നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നാടകീയമായി രാജിവെച്ചിരുന്നു. ജൂൺ 21 ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന പെരിയ കല്യോട്ടെ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മണികണ്ഠൻ ഉൾപ്പെടെ നാല് പേർക്ക് സി ബി ഐ കോടതി അഞ്ച് വർഷം തടവിന് വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചതിനെ തുടർന്ന് മണികണ്ഠൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ യൂത്ത് കോൺഗ്രസ് നേതാവ് എം കെ ബാബുരാജ് മണികണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിധി പ്രസ്താവം.

No comments