ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല *ദേശ ഭക്തിഗാനമൽസരം* സംഘടിപ്പിക്കുന്നു.
*സ്വാതന്ത്ര്യാമൃതഗീതം- ദേശഭക്തിഗാനമത്സരം*.ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല *ദേശ ഭക്തിഗാനമൽസരം* സംഘടിപ്പിക്കുന്നു.
സ്വാതന്ത്ര്യദിനത്തിൽ കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും.
കാഞ്ഞങ്ങാട്: സ്വതന്ത്ര ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനാഘോഷം കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക വേദി ക്രിയേറ്റീവ് കാഞ്ഞങ്ങാട് വിപുലമായി ആഘോഷിക്കുന്നു.
രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തും.
തുടർന്ന് 10 മണിക്ക് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തിഗാന മൽസരങ്ങൾ കാഞ്ഞങ്ങാട് പി.സ്മാരകത്തിൽ നടക്കും.ഉച്ചയ്ക്ക് നടക്കുന്ന
സമ്മാനദാന ചടങ്ങിലും സമാപന സദസിലും വിഷിഷ്ട വ്യക്തികൾ സംബന്ധിക്കുമെന്ന് ക്രിയേറ്റീവ് ഭാരവാഹികൾ അറിയിച്ചു.
ദേശഭക്തി ഗാനമൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണുന്ന വിലാസത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.
സുരേഷ് പെരിയങ്ങാനം,കോഡിനേറ്റർ,ദേശഭക്‌ത്തി ഗാന മൽസരം ക്രിയേറ്റീവ് കാഞ്ഞങ്ങാട്.
No comments