നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടത്തി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടത്തി.
പെരിയ കേരള കേന്ദ്ര സർവകലാശാല ഡീൻ ഡോ. അമൃത്. ജി. കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം പി.യു.ഉണ്ണിക്കൃഷ്ണൻ നായർ സ്കോളർഷിപ്പുകളും എൻഡോവ്മെന്റും വിതരണം ചെയ്തു. എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് വനിതാസമാജം പ്രസിഡന്റ് ഉഷ.എൻ. നായർ, പി.കുഞ്ഞിരാമൻ നായർ, എം.പങ്കജാക്ഷി, കെ.എം.ഗോപാലകൃഷ്ണൻ നായർ, എം.മധുസൂദനൻ എന്നിവർ സംസാരിച്ചു.
No comments