ബാനം ഗവ.ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.
ബാനം ഗവ.ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. കാസർകോട് വികസന പാക്കേജിൽ അനുവദിച്ച കിച്ചൺ ബ്ലോക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർ.ഒ പ്ലാന്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ഭൂപേശും, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ പെടുത്തി അനുവദിച്ച ആൺകുട്ടികളുടെ ശുചിമുറികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ എന്നിവരും ഉദ്ഘാടനം ചെയ്തു. കെ.ഭൂപേശ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, പി.മനോജ് കുമാർ, ബാനം കൃഷ്ണൻ, കെ.എൻ ഭാസ്കരൻ, രഞ്ജിനി വിജയൻ, പാച്ചേനി കൃഷ്ണൻ, പി.കെ ബാലചന്ദ്രൻ, അനൂപ് പെരിയൽ, പി.സൗഭാഗ്യ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും അനിത മേലത്ത് നന്ദിയും പറഞ്ഞു.
No comments