Breaking News

കേരള സർവോദയ മണ്ഡലം ഗാന്ധി കർമശ്രേഷ്ഠ പുരസ്കാരം വി.കെ. ബാവയ്ക്ക്

കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ഗാന്ധി കർമ ശ്രേഷ്ഠ പുരസ്കാരം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവയ്ക്ക്. ഗാന്ധി ഗ്രാമ സ്വരാജ് പ്രവർത്തനങ്ങളിൽ ജില്ലയിൽ മുൻപന്തിയിലാണ് തൃക്കരിപ്പൂർ പഞ്ചായത്ത്. 
ശുചിത്വം, അഗതികളുടെ വീട് നിർമാണത്തിന് നൽകിയ സഹായം, ഹരിത കർമ സേവനം തുടങ്ങി ആറ് മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗാന്ധി ജയന്തി ദിനത്തിൽ നീലേശ്വരത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നീലേശ്വരത്ത് ചേർന്ന കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി യോഗം ഡോ.എ.വി. ഭരതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വൈ.എം.സി. ചന്ദ്രശേഖരൻ, രാഘവൻ മാസ്റ്റർ എളമ്പച്ചി, പലേരി പത്മനാഭൻ, ടി.കെ.ഗോവിന്ദൻ, സി.സുകുമാരൻ മാസ്റ്റർ, ഡി.എം.സുകുമാരൻ, അഡ്വ. ഗംഗാധരൻ കുട്ടമത്ത്, കെ.കെ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.വിജയകുമാർ കാഞ്ഞങ്ങാട് സ്വാഗതവും എ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.
..........

No comments