Breaking News

കെ.സി. ഇ.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി കെസിഇഎഫിന്റെ വനിതാ കൺവെൻഷൻ നീലേശ്വരത്ത് നടത്തി

കെ.സി. ഇ എഫ് കാസർഗോഡ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കെ.സി. ഇഎഫിന്റെ വനിതാ കൺവെൻഷൻ നീലേശ്വരത്ത് നടത്തി. നിള ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.സി. ഇ എഫ് സംസ്ഥാന സെക്രട്ടറി പി.കെ പ്രകാശ് കുമാർ ഉൽഘാടനം ചെയ്തു. വനിതാ ഫാറം ജില്ലാ ചെയർപേഴ്സൺ ഉദയഭാനു കെ. അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് മിനി ചന്ദ്രൻ മുഖ്യാതിഥിയായി . കെ.സി എഫ് സംസ്ഥാന വനിതാ ഫോറം കൺവീനർ കെ രാധ കണ്ണൂർ. സംസ്ഥാന വനിതാ ഫോറം കോഡിനേറ്റർ ഷിജി എസ് നാഥ് കെ.സി. ഇ എഫ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ജയൻ സി ഇ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി.കെ വിനോദ് കുമാർ,എ കെ ശശാങ്കൻ ജില്ലാ സെക്രട്ടറി സുജിത്ത് പുതുക്കൈ ജില്ലാ ട്രഷറർ സുധീഷ് കളത്തിങ്കൽ, എം ലത, സുനിത എം, ശ്രീലത ചാലിങ്കാൽ , നാഗവേണി എന്നിവർ സംസാരിച്ചു. ജെ. സി. ഐ നാഷണൽ ടെയിനർ രാജേഷ് കൂട്ടക്കനി ക്ലാസ് കൈകാര്യം ചെയ്തു. കെ.സി.ഇ. എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ പി, വേണുഗോപാൽ പി യു , താലൂക്ക് പ്രസിഡണ്ട് മാരായ ജയദേവൻ കെ.പി, ബാലകൃഷ്ണൻ പ്രശാന്ത് കുമാർ യു , വനിതാ ഫോറം താലൂക്ക് ചെയർപേഴ്സൺ മാരായ ശ്രീജ പി മതി ചിത്രലേഖ ജി . ഉഷാകുമാരി എൻ എന്നിവർ നേതൃത്വം നൽകി. കെസിഇ എഫ് വനിത ഫോറം ജില്ലാ കൺവീനർ വിലാസിനി പി സ്വാഗതവും ജില്ലാ വനിതാ ഫോറം വൈസ് ചെയർ പേഴ്സൺ അംബിക വി നന്ദിയും രേഖപ്പെടുത്തി.

No comments