നീലേശ്വരത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.
നീലേശ്വരം നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പൊതുനിർദേശപ്രകാരമായിരുന്നു പരിശോധന. ടി എ ആർ ബനാന ആന്റ് വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ നിന്ന് 165 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ കെ അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ സൂപ്രണ്ട് പി വി ഷാജി, നീലേശ്വരം നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജു തുടങ്ങിയവരും പരിശോധകസംഘത്തിലുണ്ടായി.
No comments