Breaking News

സ്വാതന്ത്ര്യ ദിനാഘോഷം: നെഹ്റു കോളേജിന് ഇരട്ട നേട്ടം



കാസർഗോഡ് വച്ച് നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി. യൂനിറ്റിന് ഇരട്ട നേട്ടം. സ്വാതന്ത്ര്യ ദിന പരേഡിൽ സീനിയർ ഡിവിഷൻ വിഭാഗത്തിൽ മികച്ച പ്ലാറ്റൂൺ, സായുധ സേന പതാകദിന ഫണ്ട് ശേഖരണത്തിൽ ജില്ലയിലെ മികച്ച എൻ.സി.സി.യൂനിറ്റ് എന്നിവയ്ക്കുള്ള സമ്മാനമാണ് ലഭിച്ചത്. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയിൽ നിന്നും സീനിയർ അണ്ടർ ഓഫീസർ കെ. ദർശന സമ്മാനങ്ങൾ ഏറ്റുവാങ്ങി. കോളേജ് മാനേജർ കെ.രാമനാഥൻ, പ്രിൻസിപ്പൽ ഡോ. ടി. ദിനേഷ്, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ കാഡററുകളെ അഭിനന്ദിച്ചു.

No comments