നീലേശ്വരം പാലായി എ.എൽ.പി.സ്കൂളിൽ യുറീക്ക വായന വസന്തത്തിന് തുടക്കമായി.
നീലേശ്വരം പാലായി എ.എൽ.പി.സ്കൂളിൽ യുറീക്ക വായന വസന്തത്തിന് തുടക്കമായി.സ്കൂൾ വിദ്യാർഥികൾക്കായി കുട്ടികളുടെ ശാസ്ത്ര മാസികയായ യുറീക്ക പത്ത് എണ്ണം ഒരു വർഷത്തേക്ക് കുരുന്നുകളുടെ കൈകളിലെത്തും. അടുക്കത്തിൽ ശങ്കരൻ്റെയും മാട്ടുമ്മൽ മീനാക്ഷിയമ്മയുടെയും സ്മരണയ്ക്കായി മകൻ എ ദിവാകരനാണ് മാസിക നൽകുന്നത്. കഴിഞ്ഞ 23 വർഷമായി കുട്ടികളിൽ ശാസ്ത്രബോധം വളർത്താനായി അദ്ദേഹം ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ഹെഡ്മാസ്റ്റർ എ രാജീവൻ, ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് യു.ഉണ്ണികൃഷ്ണൻ, സീനിയർ അധ്യാപിക പി.ബിന്ദു എന്നിവർ സംസാരിച്ചു.
No comments