Breaking News

പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് സ്വാതന്ത്രദിനം ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര ദിനം സമുചിതമായി ആഘോഷിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ടി വി രാജീവൻ പതാക ഉയർത്തി. തുടർന്ന് പായസ വിതരണം നടത്തി. നീലേശ്വരം ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിയൻ ദർശനങ്ങൾ അടങ്ങിയ പോക്കറ്റ് പുസ്തകങ്ങളുടെ വിതരണം നടത്തി. അനുമോദന സദസ്സിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മറ്റു മേഖലകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. നീലേശ്വരം രാജാസ് ഹൈസ്കൂൾ പ്രിൻസിപ്പൽ കെ രത്‌നമണി ടീച്ചർ അനുമോദന സദസ്സ് ഉൽഘാടനം ചെയ്തു. ക്ലബ്‌ വൈസ് പ്രസിഡന്റ്‌ പി വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ മടിയൻ ഉണ്ണികൃഷ്ണൻ, ശ്രീനാഥ് പി ആർ, ഷബ്‌ന രഞ്ജിത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ്‌ സെക്രട്ടറി മനോജ്‌കുമാർ ടി സ്വാഗതവും, രാജേഷ് കരിങ്ങാട് നന്ദിയും പറഞ്ഞു. ശിവപ്രസാദ് അറുവാത്ത്, അനീഷ് കെ, രഞ്ജിത്ത് കെ, ശ്രീകാന്ത് പി ആർ, വിജയകുമാർ ടി കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

No comments