Breaking News

ഓട്ടോത്തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് നീലേശ്വരം കൊട്രച്ചാലിലെ വി.വി.സുധാകരനെ (61) പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ഓട്ടോത്തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് നീലേശ്വരം കൊട്രച്ചാലിലെ വി.വി.സുധാകരനെ (61) പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പടന്നക്കാട് മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. സമീപത്ത് ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും നിർത്തിയിട്ടിട്ടുണ്ട്. സുഹൃത്തുക്കൾക്ക് സോറി എന്ന സന്ദേശം ഫോണിൽ അയച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കൂടിയാണ്.

No comments