Breaking News

ജില്ലാതല ഓണാഘോഷം സെപ്റ്റംബർ ഒന്നുമുതൽ ഏഴു വരെ ചെറുവത്തൂരിൽ സംഘാടകസമിതി രൂപീകരിച്ചു

സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെപ്തംബർ ഒന്ന് മുതൽ ഏഴ് വരെ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ തല ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു. എം.രാജഗോപാലൻ എം. എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.വി.പ്രമീള അധ്യക്ഷത വഹിച്ചു. വലിയപറമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി സജീവൻ,ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, ജില്ലാ ഇൻഫമേഷൻ ഓഫീസർ എം.മധുസൂദനൻ, ഹോസ്ദുർഗ് തഹസീൽദാർ ജി. സുരേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ സ്വാഗതവും ടൂറിസം വകുപ്പ് പ്രതിനിധി അഞ്ജു നന്ദിയും പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,
സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം
അഷറഫ്‌ എം.എൽ.എ, ഇ.ചന്ദ്രശേഖരൻ എം.എൽ.എ തുടങ്ങിയവർ രക്ഷാധികാരികൾ ആയ ജനറൽ കമ്മിറ്റിയിൽ എം. രാജഗോപാലൻ എം. എൽ.എ ചെയർമാനും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ജനറൽ കൺവീനറു മായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. വൈസ്പ്രസിഡൻ്റ് മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി പ്രമീള എന്നിവരെയും ജനറൽ കൺവീനർമാരായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിനേഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രോഗ്രാം,റിസപ്ഷൻ
 പബ്ലിസിറ്റി ,വോളന്റീർ, സ്പോൺസർഷിപ്, കായികം,ഘോഷയാത്ര സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments