കേന്ദ്രീയ വിദ്യാലയ സംഗതൻ- രാഷ്ട്രീയ ഏകതാ പര്‍വ്വിന്റെ പയ്യന്നൂര്‍ ക്ളസ്റ്റർതല കലാഉത്സവ് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു.
കേന്ദ്രീയ വിദ്യാലയ സംഗതൻ- രാഷ്ട്രീയ ഏകതാ പര്‍വ്വിൻറെ ഭാഗമായി പയ്യന്നൂര്‍ ക്ളസ്റ്റർതല കലാഉത്സവ് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. പയ്യന്നൂരിലെ കലാത്മിക-ലളിതകലാഗൃഹം ഡയറക്ടറും പ്രശസ്ത ചിത്രകാരിയുമായ വരനടനം ഫെയിം ലീജ ദിനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി ഗായത്രി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ക്ളസ്റ്ററിലെ 7 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ വായ്പാട്ട്, ഉപകരണ സംഗീതം,നൃത്തനൃത്യങ്ങൾ ,നാടകം,പരമ്പരാഗത കഥപറയൽ, ദൃശ്യകലകൾ എന്നീ കലാമത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള പുരസ്കാരം പ്രിൻസിപ്പാൾ ബി ഗായത്രി വിതരണം ചെയ്തു. അധ്യാപകരായ ജിനീഷ് പി,ശ്രീലത വിനുരാജ് എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ക്ളസ്റ്റർതല വിജയികൾ എറണാകുളം മേഖലാതല മത്സരങ്ങളിൽ പ്രതിനിധാനം ചെയ്യും.
No comments