Breaking News

കാര്യങ്കോട് ചാരിറ്റബിൾ ട്രസ്റ്റ്‌ അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കാര്യങ്കോട് ചാരിറ്റബിൾ ട്രസ്റ്റ്‌ ട്രസ്റ്റ്‌ പരിധിയിൽ നിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു, ട്രസ്റ്റ്‌ സെക്രട്ടറി അനീഷ് സ്വഗതവും സീനിയർ സിവിൽ പോലീസ് ഓഫീസറും, എഴുത്തുകാരനുമായ സുരേശൻ കാനം കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി. സുരേശൻ കാനത്തിനുള്ള ട്രസ്റ്റിന്റെ സ്നേഹോപഹാരം ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം ചന്ദ്രാഗദൻ കൈമാറി. ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നന്ദി പറഞ്ഞു

No comments