Breaking News

മിൽമ ക്ഷീരസദനം നിർമാണോദ്ഘാടനം നടത്തി

മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം മടിക്കൈ സംഘത്തിലെ നീരളി രജനിയ്ക്ക് അനുവദിച്ച വീടിൻ്റെ നിർമ്മാണോദ്ഘാടനം പൂത്തക്കാലിൽ നടന്നു. മിൽമ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ അധ്യക്ഷനായി. ഡയറക്ടർ പി പി നാരായണൻ മിൽമ ജീവൻ പദ്ധതി ധനസഹായ വിതരണം നടത്തി. കെ സുധാകരൻ ഫാം സപ്പോർട് ധനസഹായ വിതരണം നടത്തി. സ്വീറ്റി വർഗീസ്, സിജോൺ ജോൺസൺ കുന്നത്ത്, ടി രാജൻ, കെ വി പ്രമോദ്, ടി രതീഷ്, എൻ ബാലകൃഷ്ണൻ, ഒ കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. മടിക്കൈ ക്ഷീര സംഘം പ്രസിഡൻ്റ് എ ദിനേശൻ സ്വാഗതവും, വി ഷാജി നന്ദിയും പറഞ്ഞു.
വിവിധ ക്ഷീര സംഘ ഭരണസമിതി അംഗങ്ങൾ, ക്ഷീരകർഷകർ, ജന പ്രധിനിധികൾ, മേഖലായൂണിയൻ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

No comments