ജില്ലാ സർവ്വോദയ മണ്ഡലം നീലേശ്വരത്ത് സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ജില്ലാസർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരത്ത് സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ദേശസ്നേഹികൾ മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. പ്രസിഡണ്ട് ഡോ. ടി എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ടി വിജയൻ ഉത്ഘാടനം ചെയ്തു. കുഞ്ഞി കൃഷ്ണൻ, കെ. ചാന്ദ്നി എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും ഇ.വി പത്മനാഭൻ നന്ദിയും പറഞ്ഞു.
No comments