Breaking News

ഹൊസ്ദുർഗ് താലൂക്ക് വിഭജിക്കണം: നീലേശ്വരം പേരോൽ വികസന സമിതി

നിലവിലുള്ള ഹൊസ്ദുർഗ് താലൂക്ക് വളരെ വിശാലമായതിനാൽ കാര്യക്ഷമമായ ഭരണസൗകര്യത്തിന് വേണ്ടി പ്രസ്തുത താലൂക്ക് വിഭജിച്ച് നീലേശ്വരം ആസ്ഥാനമായുള്ള ഒരു താലൂക്ക് സ്ഥാപിക്കണമെന്ന് പേരോൽ വികസന സമിതി യോഗം അറിയിച്ചു. കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടോമി ആറ്റുപുറം, ടി.ജി ഗംഗാധരൻ, കെ.പി സതീശൻ പി.മോഹനൻ പി.പത്മിനി, ഇ.കെ. കുര്യാക്കോസ് എം.വിനീത് സി എച്ച് ഷംസുദ്ദീൻ ഹാജി കെ വിജയകുമാർ കെ സോമരാജൻ , ഇ.സി വിജയൻ, ഇവി വിജയൻ എന്നിവർ സംസാരിച്ചു.

No comments