ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നാളെ മുതൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ
40-ാമത് ജില്ലാ ജൂനിയർ ആൻ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ആഗസ്ത് നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ല അത്ലറ്റിക് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സ്കൂളുകൾ ക്ലബ്ബുകൾ എന്നീ 36 ഓളം യൂനിറ്റുകളിൽ നിന്ന് 1200 പുരുഷ, വനിത കായിക താരങ്ങൾ വിവിധ ഇനങ്ങളിലായി ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 10, 12 വയസ്സിന് താഴെയുള്ള ആൺ പെൺ കുട്ടികളുടെ മത്സരം നാളെയും 20 വയസ്സിന് താഴെയും 20 വയസ്സിന് മുകളിലും പ്രായമുള്ള പുരുഷ, വനിത മത്സരങ്ങൾ 3 നും, 14, 16, 18 വയസ്സിന് താഴെ ഉള്ളവരുടെ ആൺ പെൺ മത്സരങ്ങൾ 4 നും നടക്കും. എല്ലാ വിഭാഗത്തിലെയും 5000 മീറ്റർ ഓട്ടം 2ന് വൈകിട്ടും, എല്ലാ വിഭാഗത്തിലെയും നടത്ത മത്സരം 3 ന് രാവിലെ 6 30നും എല്ലാ വിഭാഗത്തിലെയുമുള്ള 10000 മീറ്റർ ഓട്ട മത്സരം 3 ന് വൈകിട്ടും നടക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഡോ.വി സുരേശൻ നിർവ്വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് കെ വി സുരേഷ്‌കുമാർ വിജയികൾക്കുള്ള സമ്മാനദാനം 4ന് വൈകിട്ട് 5 ന് നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി പി ഗോപാലകൃഷ്ണൻ, എക്സികുട്ടീവ് വൈസ് പ്രസിഡൻ്റ് പി വി ജനാർദ്ദനൻ, എൻ രൂപേഷ് ബാബു എന്നിവർ പങ്കെടുത്തു.
No comments