എച്ച് ഐ വി ബോധ വൽക്കരണത്തിനുള്ള യുവജാഗരൺ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിൽ എൻ എസ് എസ് വൊളന്റിയർമാരും
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണൽ സർവ്വീസ് സ്കീം ജില്ല റ്റീമും ചേർന്ന് വിദ്യാർത്ഥികൾക്കിടയിൽ നടത്തിവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നാഷണൽ സർവീസ് സ്കീം വോളൻ്റിയേഴ്സ്'.കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് നടന്ന യുവജാഗരൺ ജില്ലാതല പ്രചാരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. മാസ്സ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ പ്രഭാവതി, ഹോസ്ദുർഗ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രദീപൻ കോതോളി , യുവജാഗരൻ നോഡൽ ഓഫീസർ സമീർ സിദ്ദീഖി , നെഹ്റു കോളേജ് എൻ.എസ് എസ് . പ്രോഗ്രാം ഓഫീസറും കാസർഗോഡ് ജില്ലാ കോർഡിനേറ്ററുമായ ഡോ.കെ.വി. വിനീഷ് കുമാർ , വിവിധ സ്കൂളുകളിലെ എൻ എസ് എസ് പ്രോഗ്രം ഓഫിസർമാരയ മഞ്ജു ആർ, സനിത എസ്, പ്രശാന്ത്, വിജയൻ എന്നിവർ ആശംസകൾ നേർന്നു.
No comments