ലഹരിയിൽ നിന്നും സ്വാതന്ത്ര്യം". മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു.
സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മനിരതരാകുന്നതിന് വേണ്ടി കെ. പി സി സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ലഹരിയിൽ നിന്നും സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യമുയർത്തി മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ. പി സി സി മെമ്പർ കെ വി ഗംഗാധരൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ എം രാധാകൃഷ്ണൻ മാസ്റ്റർ ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സെടുത്തു.
No comments