Breaking News

കർഷക കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി കമ്പല്ലൂരിൽ കർഷക പ്രതിഷേധ സദസ് നടത്തി.


കർഷക കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി കർഷക ദിനത്തിൽ കമ്പല്ലൂർ രാജീവ് ഭവനിൽ കർഷക പ്രതിഷേധ സദസ് നടത്തി.
സംസ്ഥാന വ്യാപകമായി നടന്ന കണ്ണീർ ദിനാചരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സോജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനു മുരിങ്ങനൊലിൽ അധ്യക്ഷനായി. മികച്ച കർഷകരെ ജോർജ്കുട്ടി കരിമഠം ആദരിച്ചു. ബിജു മഠത്തിമ്യാലിൽ, കെ വി.സന്തോഷ്, അശ്വിൻ ശ്രീനിവാസൻ, ഭാസ്‌കരൻ ചീമേനി, എം.കെ.ശിവദാസൻ എന്നിവർ സംസാരിച്ചു. കർഷകരായ ബാലകൃഷ്ണൻ പിലിക്കോട്, ബിജു മഠത്തിമ്യാലിൽ, സെൻ പുതുപ്പറമ്പിൽ, സുകുമാരൻ ചീമേനി, അലി കമ്പല്ലൂർ എന്നിവരെ ആദരിച്ചു. അബ്രഹാം കാരക്കാട്ട് സ്വാഗതവും ഡോമിനിക് കുരിശുകുന്നേൽ നന്ദിയും പറഞ്ഞു.

No comments