കുമ്പളപ്പള്ളി എസ് കെ ജി എം എയുപി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു.
കുമ്പളപ്പള്ളി എസ് കെ ജി എം എയുപി സ്കൂളിൽ ഓണാഘോഷം വർണ്ണാഭവും വൈവിദ്ധ്യവുമായ വിവിധ പരിപാടികളോടെ നടന്നു. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് മാവേലിത്തമ്പുരാൻ നേരിട്ട് വന്നത് ശ്രദ്ധേയമായി. ഓർക്കാപ്പുറത്ത് മാവേലിയെ നേരിൽ കണ്ടതിൻ്റെ കൗതുകവും അതിലുപരി സന്തോഷവും കുട്ടികളിൽ കാണാൻ കഴിഞ്ഞു. ആർപ്പുവിളികളോടെയാണ് അവർ മാവേലിയെ സ്വീകരിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി മിഠായി പെറുക്കൽ ,തൊപ്പിക്കളി ,കസേരകളി എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ തന്നെ വാശിയേറിയ വടംവലി മത്സരവും നടന്നു . യുപി വിഭാഗം കുട്ടികളുടെ ഓണപ്പൂക്കളവും വൈവിധ്യം നിറഞ്ഞതായിരുന്നു . വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് കുട്ടികൾ പിരിഞ്ഞത് . പരിപാടികൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി. ബൈജു, സ്റ്റാഫ് സെക്രട്ടറി കെ.ബിനു, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ പിടിഎ പ്രസിഡണ്ട് ടി.സിദ്ദിഖ്, വൈസ് പ്രസിഡണ്ട് വാസു കരിന്തളം, എം പിടി എ പ്രസിഡണ്ട് ജോസ്ലിൻ ബിനു,വൈസ് പ്രസിഡണ്ട് അമൃത, കെ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
No comments