Breaking News

നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി സ്വാതന്ത്യദിനം ആഘോഷിച്ചു.

നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി സ്വാതന്ത്യദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.പി. കമാൽ പതാക ഉയർത്തി. മുദരിസ് അഹമ്മദ് ഫാളിലി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം മജീദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. ഇ.എം. കുട്ടി ഹാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.പി.സൈനുദ്ദീൻ,. റഫീഖ് കോട്ടപ്പുറം, എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി, പി.ഇസ്മായിൽ ഹാജി, എൻ.പി. ഹമീദ്, കെ.പി. ഷാഹി, പി. ഹൈദർ, പെരുമ്പ മുഹമ്മദ് കുഞ്ഞി, എൽ.ബി. ഖാലിദ്, പി.പി.സി. മഹമൂദ്, ഉമ്മർ പെരുമ്പ, ഇ. ശാഹുൽ ഹമീദ്, അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

No comments