കിനാനൂർ കരിന്തളം കൊല്ലമ്പാറയിൽ കോൺഗ്രസ് കൊടിമരത്തിൽ ദേശീയപതാക ഉയർത്തി: വിവാദം
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊല്ലമ്പാറയിൽ കോൺഗ്രസ് കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയത് വിവാദമുയർത്തി.
കൊല്ലമ്പാറ സ്‌കൂളിന് സമീപത്തെ കോൺഗ്രസ് കൊടിമരത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തിയത്. ഇതിനെതരെ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളുടെയോ സംഘടനകളുടെയോ കൊടിമരത്തിൽ ദേശീയപതാക ഉയർത്തരുതെന്നാണ് ഇതുസംബന്ധിച്ച ചട്ടം. ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
No comments