Breaking News

നീലേശ്വരം രാജാസിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ യോഗം പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമനയുടെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ രൂക്ഷമായ തെരുവ് നായയുടെ ശല്യത്തിന് പരിഹാരം കാണണമെന്നും, സ്കൂൾ ഗേറ്റിന് മുന്നിലൂടെയുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ സ്പീഡ് ബ്രേക്കർ വെക്കണമെന്നും, യോഗം ആവശ്യപ്പെട്ടു. നിലേശ്വരം പോലീസ് ഇൻസ്പെക്ടർ രതീഷ് കെവി എക്സൈസ് ഇൻസ്പെക്ടർ രാജൻ പി, കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീപ് എംപി,  ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, നീലേശ്വരം പോലീസ് സ്കൂൾ പ്രൊട്ടക്ഷൻ കോർഡിനേറ്റർ രാജേഷ് കുമാർ ടിവി തുടങ്ങിവർ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു. വ്യാപാരി വ്യവസായി പ്രതിനിധികളായ ചന്ദ്രൻ നവോദയ, ബാബു ടി, സ്കൂൾ മാനേജർ ഉദയവർമ്മ രാജ, കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ സുരേഷ് കുമാർ എസ്, പിടിഎ പ്രതിനിധി ബാബു മണിയൂർ, എസ്ആർജി കൺവീനർ ഷാജി പി, സ്റ്റാഫ് സെക്രട്ടറി അനുരാധ കെഇ, സ്കൂൾ സുരക്ഷാ കൺവീനർ സൗമ്യ പി, അച്ചടക്ക സമിതി കൺവീനർ പി ഉണ്ണികൃഷ്ണൻ നായർ, വിദ്യാർത്ഥി പ്രതിനിധി അരുന്ധതി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രത്നമണി കെ സ്വാഗതവും, ഹെഡ്മിസ്ട്രസ് കലാശ്രീധർ നന്ദിയും പറഞ്ഞു.

No comments