നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തിയിൽ ഓഗസ്റ്റ് 4 ന് സൗജന്യ നേത്രപരിശോധനയും ജീവിതശൈലി രോഗ ക്യാമ്പും
നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദിയിൽ ഓഗസ്റ്റ് 4 തിങ്കളാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ്, ജീവിതശൈലി രോഗ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ് എന്നിവയുണ്ടാകും. യുവശക്തി, നീലേശ്വരം താലൂക്കാശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നേത്രപരിശോധനാ ക്യാമ്പ്. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. ഡോ.വി. സുരേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കണ്ണ് പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകണം: ഫോൺ: 9447648998, 7306571951. ക്യാമ്പിൽ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ പരിശോധനയും ഉണ്ടാകും.
No comments