രണ്ട് ഭാഷകളിലായി എഴുതിയ ഹരി ശിവരൂരിന്റെ രണ്ട് കാവ്യ സമാഹാരങ്ങളുടെ പ്രകാശനചടങ്ങ് നീലേശ്വരം പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഹരി ശിവരൂരിന്റെ കലപ്പകളോട് മണ്ണ് പറഞ്ഞത്, വഹ് രുലായി കൽമോം കീ ഹെ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നീലേശ്വരം പൊതുജന വായനശാല ഹാളിൽ വെച്ച് നടന്നു. കുമാരി ഹൃദ്യ രാജന്റെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. വായനശാല പ്രസിഡന്റ് കെ സി മാനവർമ്മരാജ അധ്യക്ഷത വഹിച്ച ചടങ്ങിന് കോർഡിനേറ്റർ എം മധുസൂദനൻ സ്വാഗതം പറഞ്ഞു. പ്രശസ്ത കവി
മാധവൻ പുറച്ചേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മലയാള കവിത സമാഹാരവും പ്രശസ്ത ഹിന്ദി-ഉർദു കവിയും സെൻട്രൽ യുണിവേഴ്സിറ്റി ഹിന്ദി പ്രൊഫസറുമായ ഡോ. മനു ഹിന്ദി കവിത സമാഹാരവും പ്രകാശനം ചെയ്തു. മലയാളം കവിത സമാഹാരം ബാര ഗവണ്മെന്റ് ഹൈസ്കൂൾ പ്രധാന അധ്യാപിക സി എം മീനാകുമാരി ടീച്ചറും ഹിന്ദി കാവ്യ സമാഹാരം ഡോ. കെ സി കെ രാജയും ഏറ്റുവാങ്ങി.
വിശിഷ്ടാതിഥി നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി കവി മാധവൻ പുറച്ചേരിയെ ചടങ്ങിൽ ആദരിച്ച ശേഷം സദസ്സിനെ അഭിസംബോധന ചെയ്‍ത് സംസാരിച്ചു. കവിത സമാഹാരത്തിന് അവതാരിക എഴുതിയ പ്രശസ്ത വാഗ്മി ഡോ. വത്സൻ പിലിക്കോട് കവിതകളെ പരിചയപ്പെടുത്തി സംസാരിച്ചു. നഗരസഭ കൗൺസിലർ പി ബിന്ദു, കവി ആനന്ദകൃഷ്ണൻ എടച്ചേരി എന്നിവർ സംസാരിച്ചു .ചടങ്ങിൽ വി ശശി, പി സി സുരേന്ദ്രൻ നായർ,എം. കുഞ്ഞമ്പു നായർ, ടി വി വിജയൻ, രാജു എം നിടുങ്ങണ്ട,എൻ. സദാശിവൻ. പി ശിവകുമാർ, പി. മനോജ്, തുടങ്ങിയ സാമൂഹ്യ,കല -സാംസ്‌കാരിക സാഹിത്യ പ്രവർത്തകർ സംബന്ധിച്ചു. കവി ഹരി ശിവരൂർ മറുമൊഴി നൽകി. വായനശാല സെക്രട്ടറി ടി.വേണുഗോപാലൻ നായർനന്ദിയർപ്പിച്ച് സംസാരിച്ചു.
No comments