Breaking News

കർഷക ദിനം: നീലേശ്വരം രാജാസ് പിടിഎ കമ്മിറ്റി അംഗവും മികച്ച ക്ഷീരകർഷകനുമായ രാജേഷ് മാരാർക്ക് ആദരവ് നൽകി

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ പിടിഎ ഭാരവാഹിയും നീലേശ്വരത്തെ ക്ഷീര കർഷകനുമായ പടിഞ്ഞാറ്റം കൊഴുവിലിലെ വി വി രാജേഷ് മാരരെ കർഷക ദിനത്തിൻ്റെ ഭാഗമായിട്ട് രാജാസ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ പിടിഎ കമ്മിറ്റി ആദരിച്ചു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമനയുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ കൗൺസിലർ ഇ ഷജീർ രാജേഷിനെ പൊന്നട അണിയിച്ച് കൊണ്ട് ആദരവ് നൽകി. കൃഷിയെയും കർഷകരെയും മറന്നു പോകുന്ന വർത്തമാനകാല സാഹചര്യത്തിൽ രാജേഷിനെ പോലെയുള്ള കർഷകർ നാടിൻ്റെ മാതൃകയാണെന്ന് ഷജീർ അഭിപ്രായപ്പെട്ടു. പിടിഎ വൈസ് പ്രസിഡണ്ട് പ്രഭാകരപ്പണിക്കാർ, മദർ പിടിഎ പ്രസിഡണ്ട് രജിത മോഹൻ, സ്റ്റാഫ് സെക്രട്ടറി അവിനാഷ് ടി.വി, ദിനേശ് കുമാർ കെ, ബാബു മാണിയൂർ, ശുഭ പ്രകാശ്, രാജേഷ് മാരാർ വി.വി എന്നിവർ സംസാരിച്ചു.

No comments