കേരള ഓപ്പൺ തയ്ക്കോൺഡോ ചാമ്പ്യൻഷിപ്പ്: സഹോദരങ്ങൾക്ക് സ്വർണമെഡൽ
പൊയിനാച്ചി പറമ്പ് കൈരളി നഗറിലെ ദക്ഷ് ദേവനന്ദ്, സച്ചിത്ത് ദേവ എന്നിവരാണ് സ്വർണ മെഡൽ ജേതാക്കൾ. ജൂനിയർ അണ്ടർ 78 കിലോഗ്രാം വിഭാഗത്തിലാണ് ദക്ഷ് ദേവനന്ദിന്റെ നേട്ടം. സബ് ജൂനിയർ വിഭാഗത്തിലാണ് സച്ചിത്ത് ദേവ ചാമ്പ്യനായത്. ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദക്ഷ് ദേവനന്ദ്. പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചിത് ദേവ. ഇരുവരും കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന, ജില്ലാ മത്സരങ്ങളിൽ സ്വർണ മെഡൽ നേടി വരുന്നു. പൊയിനാച്ചി തയ്ക്കോൺഡോ അക്കാദമിയിലെ ആർ. പ്രിയേഷാണ് പരിശീലകൻ. പൊയിനാച്ചി പറമ്പ് കൈരളി നഗറിലെ ജയരാമൻ അടുക്കാടുക്കത്തിന്റെയും ശാലിനി കമ്മട്ടയുടെയും മക്കളാണ്.
.....................
No comments