ഓൾ കേരള ഗോൾസ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സ്‌റ്റേറ്റ് കൗൺസിൽ ക്യാമ്പ് നീലേശ്വരത്ത് തുടങ്ങി.
ഓൾ കേരള ഗോൾസ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സ്‌റ്റേറ്റ് കൗൺസിൽ ക്യാമ്പ് നീലേശ്വരത്ത് തുടങ്ങി. സ്വർണവ്യാപാര മേഖലയിൽ പുതിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ആവശ്യമായ ചർച്ചകൾ നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ- എ കെ ജി എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നീലേശ്വരം മലബാർ ഓഷ്യൻ ഫ്രണ്ട് റിസോർട്ടിൽ അസോസിയേഷന്റെ രണ്ട് ദിവസത്തെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വർണവ്യാപാര ശാലകളിൽ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിൽ അധികം ഇലക്ട്രോണിക് ബാലൻസുകൾ ഒറ്റയടിക്ക് മാറ്റണമെന്ന നിർദേശം ഈ മേഖലയിൽ ഉണ്ടാക്കുന്ന നഷ്ടം വലുതാണ്. സ്വർണ റിക്കവറിയുടെ പേരിൽ ജ്വല്ലറി ഉടമകൾ അന്യായമായി പീഡിപ്പിക്കപ്പെടുകയാണെന്നും റിക്കവറി നടത്തുന്ന പോലീസ് വകുപ്പ് കാലാനുസൃതമായ പുതിയ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽനാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് പി കെ അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി പ്രേമാനന്ദ്, എം വിനീത്, വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, രത്‌നകല രത്‌നാകരൻ, അബ്ദുൽ അസീസ് ഏർബാദ്, പി ടി അബ്ദുറഹ്‌മാൻ ഹാജി, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, സെക്രട്ടറിമാരായ എസ് പളനി, ടി വി മനോജ് കുമാർ, നിതിൻ തോമസ്, എം സി ദിനേശൻ, അരുൺ മല്ലർ, വി ഗോപി പാലക്കാട്, സി എച്ച് ഇസ്മായിൽ, അർജുൻ ഗെയ്ക്ക് വാദ്, കെ എം ബാബുരാജ്, കെ ടി അക്ബർ, എ എച്ച് എം ഹുസൈൻ, യുനൈറ്റഡ് എക്‌സിബിഷൻ പ്രൊജക്ട് ഡയറക്ടർ വി കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.
No comments