ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം നടത്തി
ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം പാലായി വെള്ളിയടുക്കം എം.സി ജോസഫൈൻ നഗറിൽ ചേർന്നു.
ജില്ലാ കമ്മിറ്റി അംഗം എ വിധുബാല സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വി.വി.നാരായണൻ, ഇ.കെ.നിധീഷ്, പി.പ്രാർത്ഥന, ശിവനന്ദ, ശ്രീനിഥി ശ്രീനിവാസൻ, എം.കെ.ഗിരിജ, ഹെലൻ അന്ന എന്നിവരെ സമ്മേളനം അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ.വി.സൗമിനി, പി.മനോഹരൻ, എം.വി.രാജീവൻ, എം.ബാലകൃഷ്ണൻ, വി.വി.രാഘവൻ, ഒ.പി.ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ഇ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. വി.വി.ശ്രീജ, വി.വി.സതി, കെവി.സീമ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികൾ: വി.വി.സതി (സെക്രട്ടറി), കെ.സി.സീമ (പ്രസിഡന്റ്), വി.വി.ശ്രീജ (ട്രഷറർ). എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
No comments