Breaking News

ശ്രീനാരായണ ഗുരുജയന്തി ആഘോഷം: നീലേശ്വരം തീർത്ഥങ്കര ഗുരുമന്ദിരത്തിൽ ആലോചനായോഗം ചേർന്നു

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് തിരുജയന്തി ആഘോഷം 2025 സെപ്റ്റംബർ ഏഴ് ഞായറാഴ്ച നീലേശ്വരം തീർത്ഥങ്കര ഗുരുമന്ദിരത്തിൽ ആഘോഷിക്കും.
പുലർച്ചെ നാല് മണിക്ക് വിശേഷാൽ ഗുരുപൂജ, രാവിലെ ഒൻപത് മണിക്ക് പതാക ഉയർത്തൽ, തുടർന്ന് എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് ഉന്നതവിജയികൾക്ക് അനുമോദനം. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, സ്‌കൂൾ കുട്ടികൾക്ക് ഗുരുദേവനുമായി ബന്ധപ്പെട്ട ക്വിസ് മത്സരം. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുജയന്തി സമ്മേളനം. തുടർന്ന് പായസദാനം. ആഘോഷപരിപാടികളെക്കുറിച്ച് ആലോചിക്കാൻ ഗുരുമന്ദിരത്തിൽ ചേർന്ന യോഗത്തിൽ എസ്എൻഡിപി ശാഖ യോഗം പ്രസിഡന്റ് എം.എം.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.രമ കൃഷ്ണൻ, കണിച്ചിറ നാരായണൻ, ഗംഗാധരൻ തീർത്ഥങ്കര, ടി.സുരേന്ദ്രൻ, ശാന്താ കൃഷ്ണൻ, പ്രീതി സുധാകരൻ, സുലോചന രാജു, ടി.പ്രീതി, രജനി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി പ്രമോദ് കരുവളം സ്വാഗതവും വനിതാസംഘം സെക്രട്ടറി ഗീതാ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments