അതിവേഗം പടരുന്ന ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കണം: ജെഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ബാലസുബ്രഹ്‌മണ്യൻ
ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറലിസത്തെയും അസ്ഥിരപ്പെടുത്താനുള്ള ഇന്ത്യയിലെ ശ്രമങ്ങൾ ഫാസിസത്തിന്റെ ഭാഗമാണെന്നും രാജ്യത്ത് ബിജെപി ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എല്ലാ ഭാഗങ്ങൡും ഫാസിസം അതിവേഗം പടരുകയാണെന്നും ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ബാലസുബ്രഹ്‌മണ്യൻ കുറ്റപ്പെടുത്തി.
ഫാസിസം ഇന്ത്യ വിടുക എന്ന ആശയം ഉയർത്തി ജെഡിഎസ് ജില്ലാ കമ്മിറ്റി ക്വിറ്റിന്ത്യ ദിനത്തിൽ കാസർകോട് ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗം പടരുന്ന ഫാസിസത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൂട്ടിച്ചേർത്തു. ജെഡിഎസ് ജില്ലാ പ്രസിഡന്റ് പി.പി.രാജു അധ്യക്ഷത വഹിച്ചു. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽറഹ്‌മാൻ ബാങ്കോട്, ജില്ലാ സെക്രട്ടറി ഹമീദ് കോസ്‌മോ, ദലിത് സെന്റർ ജില്ലാ പ്രസിഡന്റ് രഘുരാമ ഛത്രംപള്ള, കാസർകോട് മണ്ഡലം പ്രസിഡന്റ് കരീം മയിൽപാറ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വി.വെങ്കിടേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ദിലീപ് മേടയിൽ, യുവജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ബാലകൃഷ്ണൻ സ്വാഗതവും യുവജനതാദൾ ജില്ലാ പ്രസിഡന്റ് അസീസ് കുന്നിൽ നന്ദിയും പറഞ്ഞു.
No comments