Breaking News

നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ റോഡിലെ ലെവല്‍ ക്രോസില്‍ റെയിൽവ്വേ മേല്‍പ്പാലം പണിയാന്‍ തത്വത്തില്‍ ഭരണാനുമതി

തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ റോഡിലെ ലെവല്‍ ക്രോസില്‍ റെയിൽവ്വേ മേല്‍പ്പാലം പണിയാന്‍ റയില്‍വ്വേ തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി എം.രാജഗോപാലന്‍ എം.എല്‍.എ. അറിയിച്ചു.
 നിലവിലുള്ള സംസ്ഥാന സർക്കാറിന്റെ കാലയളവില്‍ അനുവദി ക്കുന്ന ഏഴാമത്തെയും മണ്ഡലത്തിലെ അവസാനത്തെയുമായ ലെവല്‍ ക്രോസിൽ കൂടി മേൽപ്പാലം നിർമ്മിക്കാനുള്ള വഴി തുറന്നു. കേരള സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ദക്ഷിണ റെയിൽവേ 37 റെയിൽവ്വേ മേല്‍പ്പാലങ്ങളും 1 റെയില്‍വ്വേ അടിപ്പാതയും റെയിൽവേയുടെ 100% ധനസഹായം നൽകുന്നതിനുള്ള തത്വത്തിലുള്ള കരാറിന് റയിൽവ്വേ അംഗീകരം നൽകിയതോടെയാണ് ഈ പദ്ധതിക്ക് വഴിതുറന്നത്. 50:50 ചെലവ് പങ്കിടൽ അടിസ്ഥാനത്തിൽ നേരത്തെ അനുവദിച്ചിട്ടുള്ള ഇവ, റെയിൽവേ മന്ത്രാലയവും കേരള സർക്കാരും തമ്മിൽ ഒപ്പിട്ട ധാരണാപത്രം പ്രകാരം കേരള റയില്‍ ഡെവലപ്മെന്റ് കോർപ്പറേഷന്‍ ലിമറ്റഡിനാണ് നിർവ്വണചുമതല. ഇന്‍വസ്റ്റിഗേഷന്‍, ഡിസൈന്‍, ഡി.പി.ആർ.എന്നിവ തയ്യാറാക്കുന്നതിനായി കെആർഡിസിഎല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതായി എം.എല്‍.എ.അറിയിച്ചു.

No comments