Breaking News

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക അമേരിക്കൻ ചുങ്കം: നീലേശ്വരത്ത് കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധ പ്രകടനം

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് രണ്ട് തവണകളായി 50 ശതമാനം ചുങ്കം ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ നീലേശ്വരത്ത് കർഷകമോർച്ചയുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
നീലേശ്വരം മെയിൻ ബസാറിൽ നടന്ന പ്രതിഷേധയോഗം സി ഐ ടി യു ജില്ലാ സെക്രട്ടരി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പി ഭാർഗവി അധ്യക്ഷത വഹിച്ചു. കരുവക്കാൽ ദാമോദരൻ, പി പി മുഹമ്മദ് റാഫി, ടി പി ശാന്ത, പാറക്കോൽ രാജൻ, കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, എം അസിനാർ, എ തമ്പാൻ നായർ എന്നിവർ സംസാരിച്ചു. കെ സതീശൻ സ്വാഗതം പറഞ്ഞു.

No comments