Breaking News

രാഹുൽഗാന്ധിക്ക് മറുപടി നൽകണം; ഇലക്ഷൻ കമ്മീഷന് കത്തയച്ച് നീലേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ്

വോട്ടുകൊള്ള വിവാദത്തിൽ ഇലക്ഷൻ കമ്മീഷന്റെ സുതാര്യത ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉയർത്തിയ അഞ്ച് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ പരിപാടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശ്രീനി വള്ളിക്കുന്ന്,മണ്ഡലം ഭാരവാഹികളായ അനഘ ആർ, സഞ്ജയ് സി ജെ,ആദർശ് പുറത്തേക്കൈ, ദീപേഷ് മാധവൻ,രാഗേഷ്, സാഗർ, സൗമ്യ,ഊഷ്മ പ്രസാദ്, മഞ്ജു, ബേബി,ഷീന എന്നിവർ നേതൃത്വം നൽകി.

No comments