കരിന്തളം വരയിലെ വി രാജു (47) കുഴഞ്ഞു വീണു അന്തരിച്ചു.
കരിന്തളം വരയിലെ വി രാജു (47) കുഴഞ്ഞു വീണു അന്തരിച്ചു. കരിന്തളം കാലിച്ചാമരം പള്ളപ്പാറയിലെ വെളുത്തൻ - കമലാക്ഷി ദമ്പതികളുടെ മകനാണ്. രാജുവിന്റെ അനുജൻ പള്ളപ്പാറയിലെ വി രാമാകൃഷ്ണൻ ആഗസ്റ്റ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടിരുന്നു.വരയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം പള്ളപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: നാരായണി. മക്കൾ: രേഷ്മ, നവ്യ , ശരത്. മരുമക്കൾ: രാജേഷ് (എളേരി ), സനോജ് (ചുള്ളിക്കര ), അജീഷ്മ (തിരുവനന്തപുരം). മറ്റ് സഹോദരങ്ങൾ: വി ലക്ഷ്മി (സി പി എം കടയംകയം ബ്രാഞ്ച് അംഗം, എ കെ എസ് ജില്ല കമ്മറ്റി അംഗം), ബാബു (പള്ളപ്പാറ ).
No comments