Breaking News

നീലേശ്വരം പേരോൽ ഗണേശ മണ്ഡപത്തിൽ സാർവ്വജനിക ഗണേശോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.

നീലേശ്വരം പേരോൽ ഗണേശ മണ്ഡപത്തിൽ ശ്രീ സാർവ്വജനിക ഗണേശോത്സവ സേവ ട്രസ്റ്റിൻ്റെയും, ഗണേശോത്സവ ആഘോഷ കമ്മിറ്റിയുടെയും 
സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 27 ന് നടത്തുന്ന സാർവ്വജനിക ഗണേശോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.പ്രശസ്ത ശില്പി മഹേഷ് ബായാറിൻ്റെ നേതൃത്വത്തിലുള്ള വിഗ്രഹനിർമ്മാണം പൂർത്തിയായി. 27 ന് രാവിലെ 6.30 മണിക്ക് ശ്രീ ഗണേശ വിഗ്രഹപ്രതിഷ്ഠയോടെ ശ്രീ ഗണേശ ചതുർത്ഥി ഉത്സവത്തിന് തുടക്കമാകും തുടർന്ന് ഗണപതി സഹസ്രനാമാർച്ചന, ഗണപതി ഹോമം, ഭജന, കെ.എൽ - 14 വടക്കൻ ടോക്ക് ട്രുപ്പിൻ്റെ സംഗീത പരിപാടി, മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, തായമ്പക,മംഗളാരതി, ഗണേശ വിഗ്രഹഘോഷയാത്ര എന്നിവ നടക്കും.വൈകുന്നേരം 3.30 ന് ഗണേശ വിഗ്രഹഘോഷയാത്ര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, വാണിയം വയൽ, വള്ളിക്കുന്ന്, മഹേശ്വരിപുരം, പേരോൽ, കൊട്ടുംപുറം, ബസ്റ്റാൻ്റ്, തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം, തെരു റോഡ്, മാർക്കറ്റ് വഴി കടിഞ്ഞിക്കടവ് പുഴയിൽ നിമജ്ജനം ചെയ്യും.

No comments