ദമ്പതികൾ സഞ്ചരിച്ച കാർ റോഡിലെ വെള്ളക്കെട്ടിൽ അകപ്പെട്ടു
ദമ്പതികൾ സഞ്ചരിച്ച കാർ റോഡിലെ വലിയ വെള്ളക്കെട്ടിൽ അകപ്പെട്ടു.
ചെമ്മട്ടംവയൽ ആലയി റോഡിൽ ഇന്നലെ രാത്രിയാണ് അപകടം. ഇതുവഴി നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കിനാനൂർ കരിന്തളം കാട്ടിപ്പൊയിൽ സ്വദേശി ശശികുമാറും ഭാര്യയുമായിരുന്നു കാറിൽ. വിവരം ലഭിച്ചയുടൻ കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനിൽ നിന്ന് അസി.സ്റ്റേഷൻ ഓഫീസർ കെ കെ ദിലീഷിന്റെ നേതൃത്വത്തിൽ രണ്ട് യൂണിണിറ്റ് സേനയെത്തി കാർ വടം കെട്ടി വലിച്ച് വെള്ളക്കെട്ടിൽ നിന്ന് നീക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ കെ എം ഷിജു, സുധീഷ് കുമാർ, സുധിൻ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഡ്രൈവർമാരായ അജിത്ത്, ഷാജഹാൻ, ഹോംഗാർഡുമാരായ സന്തോഷ, ് ബാലകൃഷ്ണൻ എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുകൊണ്ടു.
No comments