Breaking News

പടന്നക്കാട് മേൽപ്പാലം റോഡുംസർവീസ് റോഡുകളും ഗതാഗതയോഗ്യമാക്കണം

ദേശീയപാതയിൽ പടന്നക്കാട്ടെ മേൽപ്പാലം റോഡും ഇരുവശത്തെയും സർവീസ് റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലറുടെ നിവേദനം.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ഹസീന റസാഖാണ് ദേശീയപാത അതോറിറ്റി, മുഖ്യമന്ത്രി, മരാമത്ത് മന്ത്രി, എം പി, എം എൽ എമാർ, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയത്. ഓവുചാലുകൾ ബന്ധിപ്പിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമേർപ്പെടുത്തുക, പുതിയ മേൽപ്പാലത്തിന് താഴെ കാൽനട യാത്രക്കാർക്ക് 2x2 ബോക്‌സ് കൾവർട്ടുകൾ സ്ഥാപിക്കുക, കൃഷ്ണപിള്ള നഗർ ഓവുചാലിന് കൾവർട്ട് സ്ഥാപിക്കുക, ഹൈവേ അക്വയർ ചെയ്ത സ്ഥലത്തെ മതിലുകൾ നീക്കി സുഖകരമായ ഗതാഗതത്തിന് സൗകര്യമേർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.

No comments