വിംഗ്സ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം നടത്തി
പടന്ന വിംഗ്സ് ആർട്സ് ആന്റ് സയൻസ് കോളേജിൽ പുതുതായി പ്രവേശനം നേടിയ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ കോമേഴ്‌സ് വിഭാഗം HOD സുമ ടി.ടി സ്വാഗത പ്രസംഗം നടത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് മോഹനൻ. എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ടി.കെ.സി മുഹമ്മദ് അലി ഹാജി ഉദ്‌ഘാടനം ചെയ്തു.ഡോ. കെ. ടി അഷ്‌റഫ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോളേജ് മാനേജ്മെന്റ് പ്രതിനിധിയായ ഷെരീഫ് ഹാജി, KOP മെമ്പർ കെ. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി.ബഷീർ, TKC എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി നുസൈറ പി. വി എന്നിവർ ആശംസാപ്രസംഗം നടത്തി.വിവിധ അധ്യാപകർ—സ്നേഹ, ബിന്ദു, സജോഷ, സമീറ എന്നിവരും വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.
വിദ്യാർത്ഥികളിലെ ആത്മവിശ്വാസം വളർത്തുക, കോളേജിന്റെ ശിക്ഷണരീതിയും മൂല്യങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. സെഷനിൽ അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംസാരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.
No comments