Breaking News

ആരോഗ്യ മേഖലയിലെ അനാസ്ഥ: നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

കേരളത്തിലെ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന അനാസ്ഥകൾക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.
നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയാണ് മാർച്ച് നടത്തിയത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡൻ്റ് പി.യു. വിജയകുമാർ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻ്റ്
 സാഗർ ചാത്തമത്ത്, ജനറൽ ജനറൽ സെക്രട്ടറി രാജീവൻ ചീമേനി, എ.കെ. ചന്ദ്രൻ, കെ പി വിനോദ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി.രാധാകൃഷ്ണൻ സ്വാഗതവും അഡ്വ. രഞ്ജിത്ത് നന്ദിയും പറഞ്ഞു. കോൺവെൻ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്
മനോജ് വട്ടപ്പൊയിൽ, രവി ചന്ദ്രൻ, മധു കളത്തേര, പി മോഹനൻ എന്നിവർ നൽകി.

No comments