Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം നീലേശ്വരം ഏരിയ കമ്മിറ്റി നീലേശ്വരം പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

രാസവള വില വർദ്ദനവിനും സബ്ബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കുമെതിരെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകസംഘത്തിൻ്റെ നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
   നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ചും പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയും കർഷസംഘം സംസ്ഥാന സമിതി അംഗം പി.ആർ ചാക്കോ ഉൽഘാടനം ചെയ്തു ഏരിയാ പ്രസിഡണ്ട് കെ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി, ഏരിയാ സെക്രട്ടറി കരുവക്കാൽ ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ബി.ബാലൻ, കെ.നാരായണൻ, വി.ടി.രത്നാകരൻ, പി.കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി

No comments