കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യംകോട് യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും അനുമോദനവും നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യംകോട് യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും അനുമോദനവും നടത്തി.
കൊല്ലമ്പാറ വ്യാപാരഭവനിൽ നടന്ന പരിപാടി അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിഹാബ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം മേഖലാ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.അജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.പ്രഭാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ ഇടം നേടിയ പി.മാളവിക, ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് യഥുന മനോജ് ഉൾപ്പെടെയുള്ളവരെയും ഉന്നതവിജയികളെയും അനുമോദിച്ചു. യൂണിറ്റിലെ സീനിയർ മെമ്പർമാരായ കുഞ്ഞിക്കണ്ണൻ നായർ, അമ്പൂഞ്ഞി, കെ.വി.കല്യാണി എന്നിവരെ ആദരിച്ചു. സെക്രട്ടറി കെ.വി.രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
No comments