വി എസിന്റെ വേർപാട് :കാലിച്ചാമരത്ത് സർവ്വകക്ഷി അനുശോചിച്ചു.
കേരളത്തിന്റെ വിപ്ലവ സൂര്യൻ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചമരത്ത് സർവ്വകക്ഷി അനുശോചനവും മൗന ജാഥയും സംഘടിപ്പിച്ചു.കോയിത്തട്ടയിൽ നിന്ന് കാലിച്ചാമരത്തെക്ക് സംഘടിപ്പിച്ച മൗന ജാഥയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധി പേർ പങ്കെടുത്തു.തുടർന്ന് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ സതീശൻ അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കയനി മോഹനൻ ,എം വി രതീഷ് ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഉമേശൻ വേളൂർ , ബിജെപി നേതാവ് അഡ്വക്കേറ്റ് കെ രാജഗോപാൽ സിപിഐ നേതാവ് സി ഭാസ്കരൻ നായർ,കേരള കോൺഗ്രസ് എം നേതാവ് കുര്യാക്കോസ് പ്ലാപറമ്പൻ, ഒ എം ബാലകൃഷ്ണൻ മാസ്റ്റർ,എം ചന്ദ്രൻ ,അഡ്വക്കറ്റ് പി ലോജിത്ത്, കെ അനിത എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി വരയിൽ രാജൻ സ്വാഗതം പറഞ്ഞു
No comments